pk

നെയ്യാറ്റിൻകര: മുൻ സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥരുടെ കൂട്ടായ്മയായ മിത്രം മാത്രത്തിന്റെ വാ‌ർഷികാഘോഷം നെയ്യാറ്റിൻകര ബോയിസ് ഹയർ സെക്കൻഡറി സ്കൂളിൽ നഗരസഭ ചെയർമാൻ പി.കെ.രാജമോഹനൻ ഉദ്ഘാടനം ചെയ്തു.കൂട്ടായ്മയുടെ രക്ഷാധികാരി ജി.എസ്.വിജയമോഹൻ അദ്ധ്യക്ഷത വഹിച്ചു.നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.കെ.ഷിബു,കൂട്ടായ്മ സെക്രട്ടറി വെൺപകൽ എം.മധുസൂദനൻ നായർ, ഭാരവാഹികളായ എം.സുബ്രഹ്മണ്യ പിള്ള,കെ.വാസുദേവൻ നായർ,അജിത്കുമാർ സുമനം,എം.സതീഷ് ചന്ദ്രൻ, കെ.ഗോപകുമാർ ശ്രീവരാഹം,ടി.ഇന്ദിര എന്നിവർ പങ്കെടുത്തു.മുതിർന്ന അംഗങ്ങളായ സി.റിച്ചാർഡ്, മൈതീൻകണ്ണ്,യേശുദാസ്, സാഹിത്യ പ്രതിഭകളായ മോഹൻകുമാർ.എൻ.മാറനല്ലൂർ, കോട്ടുകാൽ വിജയകുമാർ എന്നിവരെ ചടങ്ങിൽ ആദരിച്ചു.