1

തിരുവനന്തപുരം: പുതുവർഷത്തിൽ നഗരത്തിലെ റോഡുകൾ സ്മാർട്ട് ആകുന്നതിനൊപ്പം പാർക്കിംഗും സ്മാർട്ടാകും.നാഷണൽ ട്രാൻസ്‌പോർട്ടേഷൻ പ്ലാനിംഗ് ആൻഡ് റിസർച്ച് സെന്ററിന്റെ (നാറ്റ്പാക്)​ നേതൃത്വത്തിലാണ് നഗരത്തിലെ തീരാപ്രശ്നമായ പാർക്കിംഗിന് സ്മാർട്ടായ പരിഹാരം കണ്ടെത്തുന്നത്. സ്മാർട്ട് സിറ്റിയും സിറ്റി പൊലീസും പദ്ധതിയുടെ ഭാഗമാണ്. നഗരത്തിലെ പാർക്കിംഗ് പ്രശ്നങ്ങൾ എന്താണെന്നും ഇതെങ്ങനെ പരിഹരിക്കാമെന്നതു സംബന്ധിച്ചും നാറ്റ്പാക് വിശദമായ പഠനം നടത്തിയിരുന്നു. വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് കേശവദാസപുരം മുതൽ കിഴക്കേകോട്ട വരെ 62 സ്ഥലങ്ങളുടെ പട്ടിക തയ്യാറായി. ഇവിടങ്ങളിൽ സ്മാർട്ട് സിറ്റി തിരുവനന്തപുരം ലിമിറ്റഡ് പുതിയ സൈൻ ബോർഡുകൾ സ്ഥാപിക്കും.പാർക്കിംഗ് സ്ഥലങ്ങൾ എളുപ്പത്തിൽ തിരിച്ചറിയുന്നതിനായി റോഡുകളിൽ പെയിന്റ് ചെയ്യുമെന്ന് നാറ്റ്പാക് പ്ളാനിംഗ് ആൻഡ് എൻജിനിയറിംഗ് ഡിവിഷൻ മേധാവി ഷഹീം പറഞ്ഞു.

പാർക്കിംഗ്

 എൽ.എം.എസ് - മണക്കാട് റോഡ്

സ്റ്റാച്യു സൗത്ത് ഗേറ്റ് - പുളിമൂട് : വലതുവശം

പുളിമൂട് - ക്യൂ.ആർ,എസ്: ഇടതുവശം

ക്യു.ആർ,എസ് - ആയുർവേദ കോളേജ് - ഇടതുവശം

ഓവർബ്രിഡ്ജ് - പഴവങ്ങാടി: ഇടതുവശം

 അട്ടക്കുളങ്ങര - നേമം

കാമാക്ഷി അമ്പലം - കിള്ളിപ്പാലം ജംഗ്ഷൻ,​ വലതുവശം

ഐ.ഒ.സി പമ്പ് - കരമന,​ ഇടതുവശത്ത് ഫോർവീലർ,​ വലതുവശത്ത് ടൂവീലർ

കരമന - കരമന പാലം: ഇടതുവശം 2/ 4 വീലർ,​ വലതുവശം ടൂവീലർ

 മേലെ പഴവങ്ങാടി - ചെന്തിട്ട

ശ്രീകണ്ഠേശ്വരം - മേലെ പഴവങ്ങാടി: ഇരുവശത്തും ടൂവീലറുകൾ

പവർ ഹൗസ് - റെയിൽവേ സ്റ്റേഷൻ: ഒരുവശത്ത്

റെയിൽവേ സ്റ്റേഷൻ - ചെന്തിട്ട: ഇടതുവശത്ത് ടൂവീലറുകൾ

 വെള്ളയമ്പലം - തൈക്കാട് റോഡ്

ട്രിവാൻഡ്രം ക്ളബ് - വഴുതക്കാട് ജംഗ്ഷൻ: ടാഗോർ തിയേറ്റർ - എസ്.എം.സി വരെ ഇടത്ത് ഫോർവീലറുകൾ

വഴുതക്കാട് ജംഗ്ഷൻ - വിമെൻസ് കോളേജ്: വലതുവശത്ത് വിമെൻസ് കോളേജ് നോർത്ത് ഗേറ്റ് മുതൽ സൗത്ത് ഗേറ്റ് വരെ 4 വീലർ

വിമെൻസ് കോളേജ് - തൈക്കാട് ജംഗ്ഷൻ: വലതുവശത്ത് സി.പി.ഒ - ദനമുക്ക് 2/4 വീലർ

 ശ്രീമൂലം ക്ളബ് - കോട്ടൺഹിൽ സ്കൂൾ

വഴുതക്കാട് - കോട്ടൺ ഹിൽ: കോട്ടൺ ഹിൽ -ഇടപ്പഴിഞ്ഞി നോർത്ത് സൈഡ്

 പാളയം - വി.ജെ.ടി

പാളയം പള്ളി -സംസം ഹോട്ടൽ: ഇരുവശത്തും

സംസം - വി.ജെ.ടി: ഇടതുവശം

വെള്ളയമ്പലം - ശാസ്തമംഗലം റോഡ്

വെള്ളയമ്പലം - ജവഹർനഗർ,​ ജവഹർനഗർ - ജാൻവില്ല ലെയിൻ,​ ജാൻവില്ല ലെയിൻ - എസ്.ബി.ഐ എ.ടി.എം,​ എസ്.ബി.ഐ എ.ടി.എം - ശാസ്തമംഗലം: ഇരുവശത്തും 2/4 വീലറുകൾ

 പ്ളാമൂട് - പട്ടം - കേശവദാസപുരം

പ്ളാമൂട് - പട്ടം: കുറുങ്ങാനൂർ - പ്ളാമൂട് വരെ ഇരുവശത്തും

കേന്ദ്രീയ വിദ്യാലയം - ചാലക്കുഴി: ഇടത്ത് (ഗവ.ജി.എച്ച്.എസ്.എസ് ഒഴികെ)​

ചാലക്കുഴി - സെന്റ് മേരീസ് സ്കൂൾ: വലതുവശം

സെന്റ്.മേരീസ് സ്കൂൾ- കേശവദാസപുരം: ഇടതുവശം

 മരപ്പാലം - കുറവൻകോണം - കവടിയാർ

കുറവൻകോണം -ബ്രെഡ് ഫാക്ടറി: ഇടതുവശം

ബ്രെഡ് ഫാക്ടറി - കവടിയാർ: ഇടതുവശം

 പട്ടം - പൊട്ടക്കുഴി- മുറിഞ്ഞപാലം- മെഡി. കോളേജ്

മുറിഞ്ഞപാലം - ട്രിനിറ്റി മാർത്തോമ ചർച്ച്,​ ട്രിനിറ്റി മാർത്തോമ ചർച്ച് -ട്രാവൻകൂർ സ്കാൻസ്,​ ട്രാവൻകൂർ സ്കാൻസ് - മെഡി.കോളേജ്: ഇരുവശത്തും

 മെഡി.കോളേജ് -ഉള്ളൂർ -കേശവദാസപുരം

മെഡി.കോളേജ് - മെട്രോ സ്കാൻസ്: ഇരുവശത്തും

മെട്രോ സ്കാൻസ് - ഉള്ളൂർ ജംഗ്ഷൻ: മെട്രോ -സ്കാൻസ് മുതൽ പി.ടി.ചാക്കോ നഗർ വരെ വലതുവശത്ത്

ഡോമിനോസ് -കേശവദാസപുരം: ഇരുവശത്തും

 മുറിഞ്ഞപാലം - കുമാരപുരം റോഡ്

മുറിഞ്ഞപാലം -കുമാരപുരം : ഇടതുവശം

 നോ പാർക്കിംഗുകൾ

മ്യൂസിയം ജംഗ്ഷൻ -നിശാഗന്ധി

നന്ദാവനം കയർ ഭവൻ -മ്യൂസിയം

ആൽത്തറ ജംഗ്ഷൻ - ട്രിവാൻഡ്രം ക്ളബ്ബ്

ആയുർവേദ കോളേജ് - ഓവർബ്രി‌ഡ്ജ്

പഴവങ്ങാടി - കിഴക്കേകോട്ട

അട്ടക്കുളങ്ങര ജംഗ്ഷൻ - കാമാക്ഷി ക്ഷേത്രം

കിള്ളിപ്പാലം ജംഗ്ഷൻ - എച്ച്.പി പമ്പ്


വനിതാ പോളിടെക്നിക് - കൈമനം ജംഗ്ഷൻ


കെ.എസ്.ആർ,ടി.​സി സെൻട്രൽ വർക്ക്സ് - ദേവി ഹോട്ടൽ


ദേവി ഹോട്ടൽ - പാപ്പനംകോട് സിഗ്നൽ ജംഗ്ഷൻ


പാപ്പനംകോട് സിഗ്നൽ


പാപ്പനംകോട് സിംഗ്നൽ ജംഗ്ഷൻ - നേമം

വൈരം പാർക്ക് - ഹൈമാസ്റ്റ് ലൈറ്റ്


ഹൈമാസ്റ്റ് ലൈറ്റ് - ഇന്റർലോക്ക്


ഇന്റർലോക്ക് - കിള്ളിപ്പാലം

മേലെ പഴവങ്ങാടി - പവർ ഹൗസ് റോഡ്

വാൻറോസ് ജംഗ്ഷൻ - ഊറ്റുകുഴി ജംഗ്ഷൻ


ഹൗസിംഗ് ബോർഡ് ജംഗ്ഷൻ - ടാലന്റ് അക്കാഡമി


ടാലന്റ് അക്കാ‌ഡമി - ആർ.എം.എസ് ജംഗ്ഷൻ

തമ്പാനൂർ - അരിസ്റ്റോ

പട്ടം - കേന്ദ്രീയവിദ്യാലയം


പട്ടം -കുറുങ്ങാനൂർ