തിരുവനന്തപുരം: ലയൺസ് ഇന്റർനാഷണൽ ഡിസ്ട്രിക്റ്റ് 318 എയുടെ നേതൃത്വത്തിൽ ചെസ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കും. ഞായറാഴ്ച രാവിലെ 9.30ന് തിരുവനന്തപുരം വൈ.എം.സി.എ ഹാളിലാണ് മത്സരം.15 വയസിൽ താഴെയുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പങ്കെടുക്കാം. വിജയിക്കുന്ന ആദ്യത്തെ 15 പേർക്ക് 19ന് കൊച്ചിയിൽ നടക്കുന്ന സംസ്ഥാനതല ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാം. പങ്കെടുക്കാൻ താത്പര്യമുള്ളവർ രജിസ്റ്റർ ചെയ്യണം. വിവരങ്ങൾക്ക് ഫോൺ: 9847063158.