k-sudhakaran

തിരുവനന്തപുരം: ഇല്ലാത്ത കേസുകളിൽ കുടുക്കി പ്രതിപക്ഷനേതാക്കളെ രാജ്യമാകെ വേട്ടയാടുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ണിലെ കൃഷ്ണമണിപോലെ പ്രധാനമന്ത്രി മോദി സംരക്ഷിക്കുകയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എം.പി ആരോപിച്ചു. സ്വർണ്ണക്കടത്ത് കേസിൽ കൊള്ളക്കാരനെതിരേ എന്തു നടപടി സ്വീകരിച്ചെന്ന് പ്രധാനമന്ത്രി വ്യക്തമാക്കണം. ഏത് ഓഫീസ് കേന്ദ്രീകരിച്ചാണ് സ്വർണ്ണക്കടത്ത്
നടന്നതെന്ന് അറിയാമെന്നാണ് പ്രധാനമന്ത്രി പറയുന്നത്. കേസ് ഉണ്ടായപ്പോൾ കേന്ദ്രത്തിന്റെ അഞ്ച് അന്വേഷണ ഏജൻസികളാണ് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് ഇരമ്പിക്കയറിയത്. എന്നാൽ, 2021ലെ നിയമസഭാ തിരഞ്ഞെടുപ്പ് എത്തിയപ്പോൾ ഏജൻസികളെല്ലാം തിരിച്ചുപോയെന്നു മാത്രമല്ല, ബി.ജെ.പി വോട്ടുമറിച്ച് പിണറായി വിജയനെ രണ്ടാമതും മുഖ്യമന്ത്രിയാക്കുകയും ചെയ്തു- സുധാകരൻ പത്രക്കുറിപ്പിൽ പറഞ്ഞു.