1

പൂവാർ: അരുമാനൂർ എം.വി. ഹയർ സെക്കൻഡറി സ്കൂളിന്റെ 72-ാം വാർഷികം ഡോ.ശശി തരൂർ എം.പി ഉദ്ഘാടനം ചെയ്തു. പൂവാർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജെ. ലോറൻസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഭാഷാ ഇൻസ്റ്റിറ്റൂട്ട് മുൻ ഡയറക്ടർ പ്രൊഫ. വി. കാർത്തികേയൻ നായർ, ഡോ. ബിജു ബാലകൃഷ്ണൻ, എ.ഇ.ഒ ഷിബു പ്രേംലാൽ, വാർഡ് മെമ്പർ വി.എസ് ഷിനു, സ്കൂൾ മാനേജർ ഡോ.വി ജയകുമാർ പി.ടി.എ പ്രസിഡന്റ് വി. സുരേഷ് കുമാർ കോവളം എഫ്.സി ചെയർമാൻ തയ്യിൽ മാത്യു, പ്രിൻസിപ്പൽ എൻ.വി സുരേഷ്,പി.ടി.എ വൈസ് പ്രസിഡന്റ് എം.എസ് വിമൽ രാജ്, എച്ച്.എം ജീജ.ജി റോസ് എന്നിവർ

ചടങ്ങിൽ പങ്കെടുത്തു. മികച്ച വായനക്കാരായ വിദ്യാർത്ഥികൾക്കുള്ള വാണിശ്രീ പുരസ്കാരം, മഷിത്തണ്ട് പുരസ്കാരം എന്നിവ ഡോ.ശശി തരൂർ സമ്മാനിച്ചു. അരുമാനൂർ ആർക്കൈവ്സിന്റെ ഉദ്ഘാടനം പ്രൊഫ.വി. കാർത്തികേയൻ നായർ നിർവഹിച്ചു. യോഗാനന്തരം കുട്ടികളുടെ കലാപരിപാടികൾ നടന്നു.