
വിതുര:പുതുവത്സരദിനത്തിൽ ഷാർജയിൽ വാഹനാപകടത്തിൽ മരിച്ച തൊളിക്കോട് പരപ്പാറ ജാസിമിൻെറ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും.തുടർന്ന് കബറടക്കം ചെറ്റച്ചൽ മരുതുംമൂട് ജുമാമസ്ജിദ് കബർസ്ഥാനിൽ. കോൺഗ്രസ് തൊളിക്കോട് മണ്ഡലം സെക്രട്ടറി സുലൈ മാന്റെയും,മഹിളാകോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി റസിയയുടേയും മകനാണ് ജാസിം.ജാസിമിൻെറ അകാലനിര്യാണത്തിൽ അടൂർപ്രകാശ് എം.പി,ജി.സ്റ്റീഫൻ എം.എൽ.എ,തൊളിക്കോട് പഞ്ചായത്ത് പ്രസിഡന്റ് വി.ജെ.സുരേഷ്,വിതുര പഞ്ചായത്ത് പ്രസിഡന്റ് മഞ്ജുഷാആനന്ദ് തുടങ്ങിവർ അനുശോചിച്ചു.
ഫോട്ടോ
ജാസിം