ചിറയിൻകീഴ്: ചിറയിൻകീഴ് കൾച്ചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ചിത്രരചന, ക്വിസ് മത്സരങ്ങൾ 14ന് ശാർക്കര നോബിൾ ഗ്രൂപ്പ് ഓഫ് സ്കൂൾസിൽ നടക്കും.കെ.ജി, എൽ.പി, യു.പി, എച്ച്.എസ്, എച്ച്.എസ്.എസ് എന്നീ വിഭാഗം വിദ്യാർഥികൾക്ക് മത്സരങ്ങളിൽ പങ്കെടുക്കാം. ഉച്ചയ്ക്ക് 1.30ന് രജിസ്ട്രേഷൻ, 2.30 മുതൽ ചിത്രരചന മത്സരം,വൈകിട്ട് 4 മുതൽ ക്വിസ് മത്സരം എന്നിവ നടക്കും.ചിത്രരചനാ മത്സരത്തിൽ കെ.ജി വിഭാഗത്തിന് ഇഷ്ടമുള്ളതും മറ്റ് വിഭാഗങ്ങൾക്ക് യഥാക്രമം തണൽമരം,ആനയും പാപ്പാനും,അമ്മ, ഉത്സവം എന്നീ വിഷയങ്ങളുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.വിജയികൾക്ക് 21ന് വൈകിട്ട് 5ന് ശാർക്കര ഗവൺമെന്റ് യു.പി.എസിൽ നടക്കുന്ന ജനുവരിയിലെ ഓർമ്മകൾ എന്ന പ്രേംനസീർ ഭാരത് ഗോപി സ്മൃതി സായാഹ്നം 2024ൽ വച്ച് വിശിഷ്ടാതിഥികൾ സമ്മാനങ്ങൾ വിതരണം ചെയ്യുമെന്ന് ചിറയിൻകീഴ് കൾച്ചറൽ ഫോറം പ്രസിഡന്റ് ഭാഗി അശോകൻ, കോ-ഓർഡിനേറ്റർ രാജേഷ് ബി.എസ് എന്നിവർ സംയുക്തമായി അറിയിച്ചു. ഫോൺ.8547046313, 9496817107.