p

തിരുവനന്തപുരം: സാംസ്കാരിക രംഗത്ത് മികച്ച സംഭാവനകൾ നൽകിയ അദ്ധ്യാപകർക്കുള്ള 2023-24 ലെ പ്രൊഫ.എസ്.ഗുപ്തൻനായർ പുരസ്കാരത്തിന് കവിയും ഭാഷാപണ്ഡിതനുമായ ഡോ.ചാത്തനാത്ത് അച്യുതനുണ്ണി അർഹനായി. 25,000 രൂപയും സ്മാരകമുദ്ര‌യുമാണ് പുരസ്കാരം. ഫെബ്രുവരി 6ന് കായംകുളത്ത് എസ്.ഗുപ്തൻനായർ സ്മാരക ഹാളിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം നൽകുമെന്ന് പ്രൊഫ.എസ്.ഗുപ്തൻനായർ ഫൗണ്ടേഷൻ പ്രസിഡന്റ് കെ.ജയകുമാറും സെക്രട്ടറി ഡോ.എം.ജി.ശശിഭൂഷണും ട്രഷറർ എസ്.പി. ഹരികുമാറും അറിയിച്ചു.