photo

പാലോട്: പെരിങ്ങമ്മല ഇക്ബാൽ കോളേജ് എൻ.എസ്.എസ് യൂണിറ്റിന്റെ സപ്തദിന ക്യാമ്പിന്റെ ഭാഗമായി ചിറ്റൂർ മിനി എം.സി.എഫ് യൂണിറ്റ് പരിസരത്തെ മാലിന്യങ്ങൾ നീക്കി സ്നേഹാരാമം നിർമ്മിച്ച് പഞ്ചായത്തിന് സമർപ്പിച്ചു. പൊതുജനങ്ങൾക്ക് ഇരിക്കാൻ ഇരിപ്പിടവും മനോഹരമായ പൂന്തോട്ടവും ഇതോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്. ശുചിത്വ മിഷനിൽ നിന്നും ദീപ, ഇക്ബാൽ കോളേജ് പ്രിൻസിപ്പാൾ പ്രൊ.ഡോ. റസീന, പ്രോഗ്രം ഓഫീസർമാരായ ഡോ. സുമേഷ്, ഡോ.സംന, എൻ.എസ്.എസ് വോളന്റിയേഴ്സ് എന്നിവർ നേതൃത്വം നൽകി.