
തിരുവനന്തപുരം: ആശുപത്രി വികസന സൊസൈറ്റി മുഖേന എറണാകുളം ജനറൽ ആശുപത്രിയിൽ നഴ്സിംഗ് ഓഫീസർ തസ്തികയിലേക്ക് താത്കാലിക നിയമനത്തിന് 30ന് രാവിലെ 10.30 മണിക്ക് വാക് ഇൻ ഇന്റർവ്യൂ നടക്കും. യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസൽ, പകർപ്പ്, ബയോഡേറ്റ എന്നിവ സഹിതം സൂപ്രണ്ടിന്റെ ഓഫീസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് : 0484 2386000.
അസിസ്റ്റന്റ് പ്രൊഫസർകരാർ നിയമനം
തിരുവനന്തപുരം: കേരള കാർഷിക സർവകലാശാലയുടെ വെള്ളാനിക്കരയിലുള്ള സെന്റർ ഫോർ ഇ-ലേണിംഗിൽ ഒരു വർഷത്തേക്ക് കരാറടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസർ (അഗ്രികൾച്ചറൽ എക്സ്റ്റൻഷൻ) തസ്തികയിൽ വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തും .കൂടുതൽ വിവരങ്ങൾക്ക് https://kau.in/announcement/25384.
കെ-ടെറ്റ് താത്കാലിക
ഉത്തരസൂചിക പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം : കെ.ടെറ്റ് ഒക്ടോബർ 2023 കാറ്റഗറി ഒന്ന് മുതൽ നാല് വരെ പരീക്ഷകളുടെ താത്കാലിക ഉത്തരസൂചികകൾ www.pareekshabhavan.kerala.gov.in, https:\ktet.kerala.gov.in ൽ ലഭിക്കും.
ഡാക്ക് അദാലത്ത് 23ന്
തിരുവനന്തപുരം: കേരളതപാൽ സർക്കിളിന്റെ ഡാക്ക് അദാലത്ത് 23ന് വൈകിട്ട് 3ന് ചീഫ് പോസ്റ്റ് മാസ്റ്റർ ജനറലിന്റെ ഒാഫീസിൽ നടക്കും. കൗണ്ടർ സർവീസസ്, സേവിംഗ്സ് ബാങ്ക്, മണി ഓർഡറുകൾ എന്നിവയുമായി ബന്ധപ്പെട്ട പരാതികൾ 17ന് മുമ്പ് pg.kl@indiapost.gov.in അല്ലെങ്കിൽ cpmg_ker@indiapost.gov.in ഇമെയിലിലോ, ഷീജ.ഒ.ആർ, അസിസ്റ്റന്റ് ഡയറക്ടർ (കസ്റ്റമർ സർവീസ്), ഓഫീസ് ഒഫ് ചീഫ് പോസ്റ്റ് മാസ്റ്റർ ജനറൽ, കേരളസർക്കിൾ, തിരുവനന്തപുരം 695033 വിലാസത്തിലോ അയയ്ക്കണം.