hj

ഉദിയൻകുളങ്ങര: ഭിന്നശേഷിക്കാരായ കുട്ടികൾ പഠിക്കുന്ന പ്ലാമൂട്ടുക്കട നല്ലൂർവട്ടം കാരുണ്യതീരം സ്പെഷ്യൽ സ്കൂളിന്റെ പുതിയ കെട്ടിടത്തിന്റെ പ്രവർത്തന ഉദ്ഘാടനം ജില്ലാപഞ്ചായത്ത്‌ സ്ഥിരം സമിതി അദ്ധ്യക്ഷ വി.ആർ. സലൂജ നിർവഹിച്ചു. കുളത്തൂർ പഞ്ചായത്ത്‌ അംഗം എസ്. രാജഗോപാൽ, സ്കൂൾ ഡയറക്ടർ ടി.എസ്. ജിജിൻ, അക്ഷര കേരള വികലാംഗ സേവ സംഘം സെക്രട്ടറി അനിൽകുമാർ, സ്കൂൾ പ്രിൻസിപ്പാൾ ജലജകുമാരി, അദ്ധ്യാപകരായ സുനിത, ഹരിപ്രിയ, ആൽബി, അപർണ, പി.ടി.എ പ്രസിഡന്റ് മിനി തുടങ്ങിയവർ സംസാരിച്ചു.