തിരുവനന്തപുരം:കേരളം കാണാൻ ഉത്തർപ്രദേശിലെ കാൺപൂരിൽ നിന്നെത്തിയ 85 സ്കൂൾ വിദ്യാർത്ഥികൾക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്നലെ രാജ്ഭവനിൽ വിരുന്ന് നൽകി. 5 അദ്ധ്യാപകരും ഇവർക്കൊപ്പമുണ്ടായിരുന്നു. പഠനയാത്രയുടെ ഭാഗമായാണ് സംഘം കേരളത്തിലെത്തിയത്. കോവളം അടക്കമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിച്ച ശേഷമാണ് സംഘം രാജ്ഭവനിലെത്തിയത്. ഇന്നലെ ഉച്ചയ്ക്ക് ഗവർണർ ഇവർക്ക് സത്കാരം നൽകി. രാജ്ഭവൻ ഓഡിറ്റോറിയത്തിൽ കുട്ടികളുമായി ഗവർണർ സംവദിച്ചു.