
തിരുവനന്തപുരം : ടോസ് ബാഡ്‌മിന്റൺ അക്കാഡമിക്ക് ഖേലോ ഇന്ത്യ അക്രഡിറ്റേഷൻ ലഭിച്ചതായി സീനിയർ കോച്ച് അലക്സ് തരകൻ, കോച്ച് ഒളിമ്പ്യൻ ദിജു എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇതിന്റെ പ്രഖ്യാപനചടങ്ങ് 12 ന് വൈകിട്ട് 3.30 ന് മണക്കാടുള്ള അക്കാഡമിയിൽ ചലച്ചിത്രതാരം സുരേഷ് ഗോപി ഉദ്‌ഘാടനം ചെയ്യും. വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി പങ്കെടുക്കും.
ബാഡ്‌മിന്റൺ രംഗത്ത് കേരളത്തിലെ ആദ്യത്തെ ഖേലോ ഇന്ത്യ അക്കാഡമിയാകും ടോസ്. ഒളിമ്പ്യൻ ദിജുവും ഇന്ത്യോനേഷ്യയിൽ നിന്നുള്ള പരിശീലകരുമാകും കുട്ടികളെ പരിശീലിപ്പിക്കുക. ഖേലോ ഇന്ത്യ അക്രഡിറ്റേഷൻ ലഭിച്ചതോടെ ഓരോ കുട്ടിയുടേയും പരിശീലന ചെലവിനായി 6,20000 രൂപ കേന്ദ്രം നൽകുമെന്ന് സംഘാടകർ അറിയിച്ചു. ഷൗക്കത്തലി, എം. നൗഷാദ്, ഇന്ത്യോനേഷ്യൻ കോച്ച് അലം ഷാ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.