തിരുവനന്തപുരം : കേരള ലീഗൽ മെട്രോളജി ഡിപ്പാർട്ട്മെന്റ് സ്റ്റാഫ് അസ്സോസിയേഷൻ (കെ.എൽ.എം.ഡി. എസ്.എ) ജില്ലാ കൺവെൻഷൻ കെ.കെ.രാമൻ ഹാളിൽ നടന്നു. ജോയിന്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം കെ.സുരകുമാർ ഉദ്ഘാടനം ചെയ്തു. നോർത്ത് ജില്ലാ പ്രസിഡന്റ് സതീഷ് കണ്ടല അദ്ധ്യക്ഷത വഹിച്ചു.സൗത്ത് ജില്ലാ സെക്രട്ടറി വിനോദ് വി.നമ്പൂതിരി, ജില്ലാ ട്രഷറർ ഷമീർ, നോർത്ത് ജില്ലാ ജോയിന്റ് സെക്രട്ടറി സി. രാജീവ്, പട്ടം മേഖലാ പ്രസിഡന്റ് ഉദയൻ, കെ.എൽ.എം ഡി.എസ്.എ ജില്ലാ സെക്രട്ടറി, സുബിൻ. എസ് എന്നിവർ സംസാരിച്ചു. ജില്ലാ കമ്മിറ്റി അംഗം രജിത്ത് സ്വാഗതവും എം. നിസാറുദ്ദീൻ നന്ദിയും പറഞ്ഞു. ഭാരവാഹികളായി സുബിൻ.എസ് (പ്രസിഡന്റ്),എം.നിസാറുദ്ദീൻ (സെക്രട്ടറി),ചന്ദ്രകിരൺ (വൈസ് പ്രസിഡന്റ്),വിനീത് (ജോയിന്റ് സെക്രട്ടറി), രജിത്ത്.എസ് (ട്രഷറർ) എന്നിവരുൾപ്പെടെ 19 അംഗ ജില്ലാ കമ്മിറ്റിയെ തിരഞ്ഞെടുത്തു.