തിരുവനന്തപുരം: ബാങ്ക് വർക്കേഴ്സ് ഫോറം മാസികയുടെ കാമ്പെയിൻ ഡേയുടെ ജില്ലാതല ഉദ്ഘാടനം ഗോപി കോട്ടമുറിക്കൽ നിർവഹിച്ചു.കേരളബാങ്ക് ഹാളിൽ നടന്ന ചടങ്ങിൽ ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഒഫ് ഇന്ത്യ അഖിലേന്ത്യാ ജനറൽ കൗൺസിൽ അംഗം എസ്.ബി.എസ് പ്രശാന്ത് ആദ്യ വരിസംഖ്യ കൈമാറി. കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ടി.ആർ.രമേഷ്, ജനറൽ. സെക്രട്ടറി. കെ.ടി.അനിൽകുമാർ, ട്രഷറർ ജയദേവ് , ജോയിന്റ് സെക്രട്ടറി എസ്. വിജയകുമാർ, പ്രദീഷ് വാമൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.