തിരുവനന്തപുരം: 15മുതൽ ബയോ സയൻസ് പാർക്കിൽ നടക്കുന്ന ഗ്ളോബൽ സയൻസ് ഫെസ്റ്റിവലിൽ വാനനിരീക്ഷണത്തിനും അവസരം. സയൻസ് ഫെസ്റ്റിവലിലെ മുഴുവൻ പ്രദർശനങ്ങളും ആസ്വദിക്കാനുള്ള ടിക്കറ്റുകൾ അടങ്ങുന്ന പാക്കേജായാണ് നൈറ്റ് സ്‌കൈ വാച്ചിംഗ് സംഘടിപ്പിക്കുന്നത്. വൈകിട്ട് ആറു മുതൽ രാത്രി 12 വരെയാണ് വാനനിരീക്ഷണ സെഷനുകൾ. ജനുവരി 20, 21, 23, 27, 28, 30, ഫെബ്രുവരി 3, 4,6, 10, 11, 13 തീയതികളിലാണ് സ്‌കൈവാച്ചിംഗ്. ടെന്റിൽ താമസം, ഭക്ഷണം, സ്‌കൈ വാച്ചിംഗ്, രണ്ടു ദിവസത്തേക്കുള്ള ഫെസ്റ്റിവൽ ടിക്കറ്റ്, ഫെസ്റ്റിവലിലെ പ്രത്യേക പ്രദർശനങ്ങൾക്കുള്ള അഞ്ചോളം ആഡ് ഓൺ ടിക്കറ്റുകൾ എന്നിവയടക്കമാണ് പാക്കേജ്. നാലുപേർക്കുള്ള പാക്കേജിന് പതിനായിരം രൂപയും രണ്ടു പേർക്കുള്ള പാക്കേജിന് 7500 രൂപയും .