
തിരുവനന്തപുരം :സ്വർണ്ണക്കള്ളക്കടത്ത് പിടിക്കാൻ ഉത്തരവാദിത്വമുള്ളത് പ്രധാനമന്ത്രിയുടെ ഓഫീസിനും കേന്ദ്ര അന്വേഷണ ഏജൻസികൾക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. പ്രതികളെ സംരക്ഷിക്കാൻ ശ്രമിച്ചത് കേന്ദ്ര ഏജൻസികളാണെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.
തൃശൂർ എന്നല്ല കേരളത്തിൽ ഒരിടത്തും ബിജെപിക്ക് ജയിക്കാനാകില്ല. കാര്യങ്ങൾ മനസിലാക്കാൻ ശേഷിയുള്ളവരാണ് മലയാളികൾ.കേരളം പിടിക്കാൻ ഇതിന് മുമ്പും ബിജെപി ശ്രമിച്ചിട്ടുണ്ട്. മുമ്പ് മുഖ്യമന്ത്രി പിണറായി വിജയൻ മത്സരിക്കുന്ന മണ്ഡലത്തിൽ അമിത്ഷാ പദയാത്ര നടത്തിയിട്ട് എന്തുണ്ടായി?. കളവ് പറയലാണ് ബിജെപിയുടെ മുഖമുദ്ര. പ്രധാനമന്ത്രിയുടെ പരിപാടിയിൽ നടി ശോഭന പങ്കെടുത്തത് സംബന്ധിച്ച് അവരോട് ചോദിക്കണം. അവരെ ബി.ജെ.പിയുടെ അറയിലാക്കാൻ സി.പി.എം ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.