തിരുവനന്തപുരം : പേയാട് സ്‌നേഹസാന്ദ്രം ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ഭിന്നശേഷിക്കാരായ 31 കുട്ടികളും രക്ഷാകർത്താക്കളും ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കാണാനെത്തി.അരമണിക്കൂറിലേറെ ഗവർണർ കുട്ടികളുമായി ചെലവഴിച്ചു.കൈകൾക്ക് വളർച്ചയില്ലാത്തത് കീബോർഡ് വായിക്കുന്നതിനൊരു തടസമല്ലെന്ന് തെളിയിച്ച ജ്യോതിഷിനെയും കസേരയിലിരുന്ന് നൃത്തം അവതരിപ്പിച്ച അഷ്ടമിയെയും അംഗപരിമിതിക്കിടയിലും നന്നായി ചിത്രം വരയ്ക്കുന്ന വൈഷ്ണവിനെയും ഗവർണർ പ്രത്യേകം അഭിനന്ദിച്ചു.
രാജ്ഭവൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഗവർണറുടെ അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. ദേവേന്ദ്രകുമാർ ധോദാവത്,ട്രസ്റ്റ് സെക്രട്ടറി ഷീജ സാന്ദ്ര തുടങ്ങിയവരും പങ്കെടുത്തു.