light

വിതുര:അടൂർപ്രകാശ് എം.പിയുടെ പ്രാദേശികവികസനഫണ്ടിൽ നിന്നും അനുവദിച്ച തുകവിനിയോഗിച്ച് തൊളിക്കോട് പഞ്ചായത്തിലെ മാങ്കാട് കമ്മ്യൂണിറ്റിഹാൾ നടയിൽ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം അടൂർപ്രകാശ് നിർവഹിച്ചു.പരപ്പാറ വാർഡ് മെമ്പർ ചായംസുധാകരൻ അദ്ധ്യക്ഷത വഹിച്ചു.സി.ഡി.എസ്.അംഗം പരപ്പാറ എസ്.സുഷമ,എ.ഡി.എസ് അദ്ധ്യക്ഷ റസിയ,പരപ്പാറ വാർഡ് വികസനസമിതിയംഗങ്ങളായഎ.അരുൺ,ബി.രാജേന്ദ്രൻനായർ,രഘുനാഥൻനായർ, സുരേന്ദ്രൻ,സുലൈമാൻ,തങ്കപ്പൻനായർ,സേവ്യർലോപ്പസ്,ഷിജി, ഗിരിജ, ലത,വിതുരഗോപൻ,മാങ്കാട്മഹിമ,സി.കെ.വിജയകുമാർ എന്നിവർ പങ്കെടുത്തു.