
വിതുര:പുതുവത്സരദിനത്തിൽ ഷാർജയിൽ വാഹനാപകടത്തിൽ മരിച്ച തൊളിക്കോട് പരപ്പാറ ജസീമിന് (31) ജൻമനാടിന്റെ കണ്ണീരാർന്ന അന്ത്യാഞ്ജലി. മൃതദേഹം ഇന്നലെ രാവിലെ നാട്ടിലെത്തിച്ചിരുന്നു.തുടർന്ന് ജനക്കൂട്ടത്തിന്റെ സാന്നിദ്ധ്യത്തിൽ ചെറ്റച്ചൽ മരുതുംമൂട് ജുമാമസ്ജിദിൽ കബറടക്കംനടത്തി .കോൺഗ്രസ് തൊളിക്കോട് മണ്ഡലം സെക്രട്ടറി സുലൈ മാന്റെയും, മഹിളാകോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി റസിയയുടേയും മകനാണ് ജസിം. ജസീമിനൊപ്പം കാറിൽ സഞ്ചരിച്ച സുഹൃത്ത് ആര്യനാട് സ്വദേശി സനോജും മരിച്ചിരുന്നു.
ഫോട്ടോ
ജസിം