കല്ലമ്പലം: മണമ്പൂർ രാജാരവിവർമ്മ ഗ്രന്ഥശാലയുടെ മുഖമാഗസിൻ 'വഴിച്ചെണ്ട'യുടെ പുതുവത്സരപ്പതിപ്പ് കവി മണമ്പൂർ രാജൻബാബു,വി.സുധീറിനു നൽകി പ്രകാശിപ്പിച്ചു.എസ്.സജീവ് അദ്ധ്യക്ഷത വഹിച്ചു.അഡ്വ.എം. പി.ശശിധരൻ നായർ,ബി.വരദരാജൻ,രോഷ്‌നി ഉണ്ണിത്താൻ,ബി.ഗിരിജ,എഡിറ്റർ എസ്.സുരേഷ് ബാബു, എൽ.സി.രാജേഷ് എന്നിവർ പ്രസംഗിച്ചു.സർഗോത്സവത്തിൽ ശശി മാവിൻമൂട്,എ.വി.ബാഹുലേയൻ,ബി.പ്രഭ, യു.എൻ.ശ്രീകണ്ഠൻ കല്ലമ്പലം,ദർശൻ ആലംകോട്, അൻസാരി ബഷീർ,സുന്ദരേശൻ മണമ്പൂർ,പങ്കുജോബി, ബീനബാബു,ചന്ദ്രൻ,വി.എം.തേജസ് എന്നിവർ കവിത അവതരിപ്പിച്ചു.