കല്ലമ്പലം: ഐ.എൻ.ടി.യു.സി പളളിക്കൽ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് തോപ്പിൽ സാനുവിന്റെ ഫ്ലക്സ് ബോർഡുകൾ നശിപ്പിച്ചതായി പരാതി.പള്ളിക്കൽ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ സ്‌ഥാപിച്ചിരുന്ന ബോർഡുകളാണ് നശിപ്പിച്ചത്. ഇതുസംബന്ധി ച്ച് ഇദ്ദേഹം പള്ളിക്കൽ പൊലീസിൽ പരാതി നൽകി. ഒന്നര മാസം മുൻപ് കുളമട ജംഗ്ഷനിൽ ഇദ്ദേഹം സഞ്ചരിച്ച സ്‌കൂട്ടറിൽ കാറിടിച്ച് അപായപ്പെടുത്താൻ ശ്രമിച്ചിരുന്നതായും പരാതിയുണ്ട്. അപകടത്തിൽ പരിക്കേറ്റ് പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.ഇതേ സംഘമാണ് ബോർഡുകൾ നശിപ്പിച്ചതെന്ന് സംശയിക്കുന്നതായും പരാതിയിൽ പറയുന്നു. സംഭവത്തിൽ ജില്ലാ ജനറൽ സെക്രട്ടറി എൻ.കെ.പി.സുഗതൻ,റീജിയണൽ പ്രസിഡന്റ് നിസാർ പള്ളിക്കൽ,യൂത്ത് വിംഗ് ജില്ലാ ജനറൽ സെക്രട്ടറി അനൂപ് പകൽക്കുറി തുടങ്ങിയവർ പ്രതിഷേധിച്ചു.