വക്കം: മംഗ്ലാവുവിള പ്രോഗ്രസീവ് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ വർദ്ധിച്ചു വരുന്ന ലഹരികളുടെ ഉപയോഗം ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ വക്കം പോഗ്രസീവ് ലൈബ്രറി ആൻഡ് റീഡിംഗ് റൂമിൽ യോഗം ചേരും. ഇന്ന് വൈകിട്ട് 4ന് ചിറയിൻകീഴ് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ.രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. എക്സൈസ് പ്രിവന്റീവ് ഓഫീസർ എസ്.രാധാകൃഷണപിള്ള ലഹരിവിരുദ്ധ ബോധവത്കരണ സന്ദേശ ക്ലാസ് നയിക്കും.നസീമ ടീച്ചർ,വി.അരുൺ,അഡ്വ.കെ.പ്രദീപ്കുമാർ,കെ.രാമകൃഷ്ണൻ എൻ.എസ്.ചന്ദ്രൻ തുടങ്ങിയവർ പങ്കെടുക്കും.