kl

ഉദിയൻകുളങ്ങര : മാലിന്യമുക്ത നവകേരളത്തിന്റെ ഭാഗമായി പെരിങ്കടവിള പഞ്ചായത്തിലെ ചിറ്റാറിനേയും മഞ്ചാടി തലയ്ക്കൽ തോടിനെയും സംരക്ഷിക്കുന്നതിനായി സോക്പ്പിറ്റും കമ്പോസ്റ്റ് പിറ്റും വീടുകളിൽ നിർമ്മിച്ച് നൽകുന്ന ടെൻഡർ നടപടികൾ പൂർത്തിയായി. ക്ഷീരകർഷകരെ സഹായിക്കുന്നതിനായി ബയോഗ്യാസ് പ്ലാന്റുകളുടെ പ്രവർത്തനവും നടക്കും. പദ്ധതി നടപ്പാക്കുന്നതുവഴി പൊതുസ്ഥലങ്ങളിൽ കന്നുകാലികളുടെ മലമൂത്ര വിസർജ്ജനം ഒഴുക്കിവിടുന്നതിന് പരിഹാരമാകും. ജില്ലയിലാദ്യമായി തൊഴിലുറപ്പ് പദ്ധതിയിൽ പൂർത്തിയാക്കിയ ബയോഗ്യാസ് പ്ലാന്റിന്റെ ഉദ്ഘാടനം നാളെ രാവിലെ 9.30ന് പെരുങ്കടവിള വാർഡിൽ കല്ലമ്പറ്റ വത്സലയുടെ വീട്ടിൽ സി.കെ.ഹരീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും.ബ്ലോക്ക് പ്രസിഡന്റ് വി.താണുപിള്ള,പഞ്ചായത്ത് പ്രസിഡന്റ് എസ്.സുരേന്ദ്രൻ,ജോയിന്റ് പ്രോഗ്രാം കോ-ഓർഡിനേറ്റർ സിമ,ബി.ഡി.ഒ ആശിഷ്,പഞ്ചായത്ത് സെക്രട്ടറി ഹരിൻ ബോസ്.എ തുടങ്ങിയവർ പങ്കെടുക്കും.