police

തിരുവനന്തപുരം: പുതിയ ക്രിമിനൽ നിയമങ്ങളെക്കുറിച്ച് സംസ്ഥാന പൊലീസിനെ കേന്ദ്ര സർക്കാർ പരിശീലിപ്പിക്കും. ആഭ്യന്തര മന്ത്രാലയത്തിന്റെ ബ്യൂറോ ഒഫ് പൊലീസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് പരിശീലകരെ അയയ്ക്കും. ശാസ്ത്രീയ, ഡിജിറ്റൽ തെളിവുശേഖരിക്കുന്നതിൽ ക്രൈംറെക്കാഡ്സ് ബ്യൂറോയും പരിശീലിപ്പിക്കും.

പുതിയ ക്രിമിനൽനിയമങ്ങൾ പൊലീസ് പരിശീലിക്കേണ്ടിവരുമെന്ന് കേരളകൗമുദി ഡിസംബർ 24ന് റിപ്പോർട്ട് ചെയ്തിരുന്നു.

എല്ലാ സംസ്ഥാനങ്ങളിലെയും പൊലീസിനെ പരിശീലിപ്പിക്കാൻ 3000 ട്രെയിനർമാരെയാണ് കേന്ദ്രം നിയോഗിക്കുക. ഉന്നത പൊലീസുദ്യോഗസ്ഥരെ ആദ്യം പഠിപ്പിക്കും. തൃശൂരിലെ പൊലീസ് അക്കാഡമി, തിരുവനന്തപുരത്തെ പൊലീസ് ട്രെയിനിംഗ് കോളേജ്, ജില്ലകളിലെ പരിശീലന കേന്ദ്രങ്ങൾ എന്നിവിടങ്ങളിലാവും പരിശീലനം. സി.പി.ഒ മുതൽ ഡി.ജി.പിവരെ അറുപതിനായിരത്തോളം പൊലീസുകാരെയാണ് പരിശീലിപ്പിക്കേണ്ടത്.

ഐ.പി.സിയടക്കം നിയമങ്ങൾ മാറിയതോടെ, എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നതു മുതൽ പുതുതായി പഠിക്കണം. എഫ്.ഐ.ആറിലെ വകുപ്പുകളിൽ പിഴവുണ്ടായാലും തെളിവുശേഖരിക്കുന്നതിൽ വീഴ്ചയുണ്ടായാലും കേസിനെ ബാധിക്കും. പ്രതികൾ രക്ഷപെടാനിടയാക്കും. അതിനാൽ കുറ്റപത്രം നൽകുന്നതിനും കേസ് നടത്തിപ്പിനും മേൽനോട്ടം വഹിക്കാൻ എല്ലാ ജില്ലകളിലും പ്രോസിക്യൂഷൻ ഡയറക്ടറെ നിയമിക്കും.

പുതിയ നിയമപ്രകാരം 90 ദിവസത്തിനകം കുറ്റപത്രം നൽകിയിരിക്കണം. പിന്നീട് അനുബന്ധ കുറ്റപത്രമാവാം. ഇതുവരെ രണ്ടാംനിര തെളിവുകളായിരുന്ന (സെക്കൻഡറി) ഇ​ല​ക്ട്രോ​ണി​ക് രേഖകൾ ഇനി പ്രാ​ഥ​മി​ക​ ​തെ​ളി​വാ​യി മാറും. ഫോറൻസിക്, വിരലടയാള, ഡിജിറ്റൽ, സൈബർ വിദഗ്ദ്ധർക്ക് പുതിയ തെളിവുനിയമപ്രകാരം പരിശീലനം നൽകും.

മാറിയത് 3 നിയമങ്ങൾ

1. 1860 മുതലുണ്ടായിരുന്ന ഐ.പി.സിക്ക് പകരം ഭാരതീയ ന്യായസംഹിത

2. 1898 മുതലുള്ള സി.ആർ.പി.സിക്ക് പകരം ഭാരതീയ നാഗരിക് സുരക്ഷാസംഹിത

3. 1872 മുതലുള്ള തെളിവ് നിയമത്തിന് പകരം ഭാരതീയ സാക്ഷ്യ

പൊ​ലീ​സി​ൽ​ ​സൈ​ബർ
ഡി​വി​ഷ​ൻ​ ​രൂ​പീ​ക​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം​:​ ​പൊ​ലീ​സി​ൽ​ ​സൈ​ബ​ർ​ ​ഡി​വി​ഷ​ൻ​ ​രൂ​പീ​ക​രി​ച്ച് ​ആ​ഭ്യ​ന്ത​ര​ ​വ​കു​പ്പ് ​ഉ​ത്ത​ര​വി​റ​ക്കി.​ ​സ​ങ്കീ​ർ​ണ​മാ​യ​ ​സൈ​ബ​ർ​ ​കു​റ്റ​കൃ​ത്യ​ങ്ങ​ൾ​ ​വ​ൻ​തോ​തി​ൽ​ ​വ​ർ​ദ്ധി​ക്കു​ന്ന​ത് ​ക​ണ​ക്കി​ലെ​ടു​ത്താ​ണി​ത്.
സൈ​ബ​ർ​ ​സെ​ക്യൂ​രി​റ്റി,​ ​എ​ത്തി​ക്ക​ൽ​ ​ഹാ​ക്കിം​ഗ്,​ ​നെ​റ്റ്‌​വ​ർ​ക്ക് ​സു​ര​ക്ഷ,​ ​റി​സ്ക് ​മാ​നേ​ജ്മെ​ന്റ്,​ ​ഡി​ജി​റ്റ​ൽ​ ​ഫോ​റ​ൻ​സി​ക് ​മേ​ഖ​ല​ക​ളി​ൽ​ ​പ്രാ​വീ​ണ്യ​മു​ള്ള​വ​രാ​വും​ ​ഇ​തി​ലു​ണ്ടാ​വു​ക.​ ​ആ​ധു​നി​ക​ ​കാ​ല​ത്തെ​ ​സൈ​ബ​ർ​ ​വെ​ല്ലു​വി​ളി​ക​ൾ​ ​നേ​രി​ടു​ക​യും​ ​ല​ക്ഷ്യ​മാ​ണ്.​ ​ടെ​ലി​ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ​ ​ഡി​വി​ഷ​നി​ലും,​മ​റ്റ് ​വി​ഭാ​ഗ​ങ്ങ​ളി​ൽ​ ​നി​ന്ന് ​പു​ന​ർ​വി​ന്യാ​സം​ ​വ​ഴി​യും​ ​ക​ണ്ടെ​ത്തു​ന്ന​ ​പൊ​ലീ​സു​കാ​രെ​ ​ഉ​ൾ​പ്പെ​ടു​ത്തി​യാ​വും​ ​സൈ​ബ​ർ​ ​ഡി​വി​ഷ​ൻ​ ​പ്ര​വ​ർ​ത്തി​ക്കു​ക.​ ​ര​ണ്ട് ​എ​സ്.​പി​മാ​ര​ട​ക്കം​ 466​ ​അം​ഗ​ങ്ങ​ളു​ണ്ടാ​വും.
സൈ​ബ​ർ​ ​ഓ​പ്പ​റേ​ഷ​ൻ​ ​ആ​സ്ഥാ​നം,​ ​റി​സ​ർ​ച്ച് ​ആ​ൻ​ഡ് ​അ​നാ​ലി​സി​സ് ​യൂ​ണി​റ്റ്,​ ​സൈ​ബ​ർ​ ​പ​ട്രോ​ൾ,​ ​സൈ​ബ​ർ​ ​പൊ​ലീ​സ് ​സ്റ്റേ​ഷ​നു​ക​ൾ​ ​എ​ന്നി​വ​യാ​വും​ ​ഡി​വി​ഷ​നി​ലു​ണ്ടാ​വു​ക.​ ​ര​ണ്ട് ​എ​സ്.​പി,​ 4​ ​ഡി​വൈ.​എ​സ്.​പി,​ 13​ ​സി.​ഐ,​ 93​ ​എ​സ്.​ഐ,​ 9​എ.​എ​സ്.​ഐ,​ 145​ ​സീ​നി​യ​ർ​ ​സി.​പി.​എ,​ 200​ ​സി.​പി.​ഒ​ ​ത​സ്തി​ക​ക​ൾ.​ ​ടെ​ലി​ ​ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ​ ​എ​സ്.​പി,​ ​ഐ.​സി.​ടി​ ​എ​സ്.​പി​ ​ത​സ്തി​ക​ക​ൾ​ ​സൈ​ബ​ർ​ ​പൊ​ലീ​സ് ​സൂ​പ്ര​ണ്ട് ​എ​ന്നാ​ക്കി​ ​മാ​റ്റി.​ ​സാ​യു​ധ​ ​സേ​ന​യി​ലെ​ 4​ ​അ​സി.​ക​മ​ൻ​ഡാ​ന്റ് ​ത​സ്തി​ക​ക​ൾ​ ​സൈ​ബ​ർ​ ​ഡി​വി​ഷ​നി​ലാ​ക്കി.​ ​നി​റു​ത്ത​ലാ​ക്കി​യ​ 110​ ​ടെ​ക്നി​ക്ക​ൽ​ ​പൊ​ലീ​സ് ​കോ​ൺ​സ്റ്റ​ബി​ൾ​ ​ത​സ്തി​ക​ക​ളി​ൽ​ 84​ ​എ​ണ്ണം​ ​സൈ​ബ​ർ​ ​ഡി​വി​ഷ​നി​ലാ​ക്കി.
ലോ​ക​ത്തെ​വി​ടെ​യും​ ​സം​ഭ​വി​ക്കു​ന്ന​ ​സൈ​ബ​ർ​ ​കു​റ്റ​കൃ​ത്യ​ങ്ങ​ളു​ടെ​ ​ഡേ​റ്റാ​ ​ബേ​സ് ​സൃ​ഷ്ടി​ക്കാ​നും​ ​സൈ​ബ​ർ​ ​കേ​സ​ന്വേ​ഷ​ണ​ത്തി​ലെ​ ​ക​ഴി​വ് ​മെ​ച്ച​പ്പെ​ടു​ത്താ​നു​മാ​യി​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ​ഡി​ജി​റ്റ​ൽ​ ​യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ​ ​തു​ട​ർ​ച്ച​യാ​യി​ ​പ​രി​ശീ​ല​നം​ ​ന​ൽ​ക​ണ​മെ​ന്നും​ ​ആ​ഭ്യ​ന്ത​ര​ ​അ​ഡി.​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​ ​ബി​ശ്വ​നാ​ഥ് ​സി​ൻ​ഹ​യു​ടെ​ ​ഉ​ത്ത​ര​വി​ലു​ണ്ട്.