
ആറ്റിങ്ങൽ: കേന്ദ്രസർക്കാരിന്റെ വികസിത സങ്കല്പ യാത്ര നഗരൂരിൽ ബി.ജെ.പി സംസ്ഥാന സമിതി അംഗം ഡോ.തോട്ടയ്ക്കാട് ശശി ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ ഓവർസീസ് ബാങ്ക് നഗരൂർ ബ്രാഞ്ച് മാനേജർ അദ്ധ്യക്ഷത വഹിച്ചു.വിവിധ മന്ത്രാലയങ്ങളുടെ ഉദ്യോഗസ്ഥർ തനത് വകുപ്പുകളിലെ കേന്ദ്രാവിഷ്കൃത പദ്ധതികളെക്കുറിച്ച് ക്ലാസെടുത്തു. കേന്ദ്ര സർക്കാരിന്റെ സൗജന്യ ഗ്യാസ് കണക്ഷൻ പദ്ധതിയായ ഉജ്ജൽ യോജനയിൽ അർഹരായവർക്ക് സൗജന്യ ഗ്യാസ് അടുപ്പ് വിതരണവും നടന്നു. ബി.ജെ.പി മണ്ഡലം പ്രസിഡന്റ് പ്രവീൺ, നേതാക്കളായ രാജേഷ് തേക്കിൻകാട്, വക്കം അജിത്ത് എന്നിവർ പങ്കെടുത്തു.