arrest-akhil

വർക്കല: പുതുവർഷാഘോഷത്തിനായി വർക്കലയിലെത്തിയ യുവതികൾക്കെതിരെ ലൈംഗിക അതിക്രമം നടത്തിയ പ്രതിയെ വർക്കല പൊലീസ് അറസ്റ്റുചെയ്‌തു. പിടിയിലായ കൊല്ലം ഇരവിപുരം സ്വദേശി അഖിലിനെ (26) റിമാൻഡ് ചെയ്‌തു.

ബംഗളൂരു ഐ.ടി മേഖലയിൽ ജോലിചെയ്യുന്ന മൂന്ന് യുവതികളെ ജനുവരി ഒന്നിന് രാവിലെ 5.30ന് മദ്യലഹരിയിലെത്തിയ പ്രതി ഹോട്ടൽ മുറിയിൽ അതിക്രമിച്ചുകയറി ഉപദ്രവിക്കുകയായിരുന്നു. യുവതികൾ ബഹളം വച്ചതിനെ തുടർന്ന് ഹോട്ടൽ ജീവനക്കാരും മാനേജരും ഇയാളെ പിടികൂടി പൊലീസിന് കൈമാറിയെങ്കിലും യുവതികൾ പരാതി നൽകാത്തതിനാൽ പ്രതിയെ വിട്ടയയ്‌ക്കുകയായിരുന്നു.

എന്നാൽ മാദ്ധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ എ.ഡി.ജി.പി റിപ്പോർട്ട് തേടുകയും റൂറൽ എസ്.പി കേസെടുക്കാൻ നിർദ്ദേശിക്കുകയുമായിരുന്നു. സ്ഥാപന ഉടമയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.