
ബാലരാമപുരം: അരങ്കമുകൾ റസിഡന്റ്സ് അസോസിയേഷൻ വാർഷികം നെയ്യാറ്റിൻകര എസ്.എച്ച്.ഒ എസ്. ബി പ്രവീൺ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. സർവ്വകലാശാലയിൽ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻസിൽ ഡോക്ടറേറ്റ് നേടിയ എസ്.എസ് സുനിയെ ആദരിച്ചു. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ തിരുവാതിരയ്ക്ക് എ ഗ്രേഡ് നേടിയ നന്ദനയെ അനുമോദിച്ചു. സംഗീതസംവിധായകൻ വിജയ് കിരൺ മുഖ്യപ്രഭാഷണം നടത്തി. എസ്.എസ്.എൽ.സി പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിക്കുകയും ചെയ്തു. വാർഡ് മെമ്പർ അനിക്കുട്ടൻ, എസ്.രവീന്ദ്രനായർ, ബി.സുദർശൻ എന്നിവർ ആശംസാ പ്രസംഗം നടത്തി. അസോസിയേഷൻ സെക്രട്ടറി സുരേഷ് സ്വാഗതവും ശശികല നന്ദിയും പറഞ്ഞു.