p

തിരുവനന്തപുരം: ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ പ്രസൂതി ആൻഡ് സ്ത്രീരോഗ് (പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 502/2022), അഗതതന്ത്ര ആൻഡ് വിധി ആയുർവേദ (പട്ടികജാതി/പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 451/2022), ശാലക്യതന്ത്ര (പട്ടികജാതി/പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 452/2022), രസശാസ്ത്ര ആൻഡ് ഭൈഷജ്യകൽപന (പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 500/2022) തസ്തികകളിലേക്ക് 12 ന് രാവിലെ 8 മണിക്ക് പി.എസ്.സി ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധനയും അഭിമുഖവും നടത്തും.

കേരള വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ നോൺ വൊക്കേഷണൽ ടീച്ചർ (കെമിസ്ട്രി) (ജൂനിയർ) (കാറ്റഗറി നമ്പർ 585/2022) തസ്തികയിലേക്ക് 12, 17, 18, 19 തീയതികളിൽ പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.

കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ കോർപ്പറേഷനിൽ എൻജിനിയറിംഗ് അസിസ്റ്റന്റ് ഗ്രേഡ് 1 (കാറ്റഗറി നമ്പർ 404/2021) തസ്തികയിലേക്ക് 23, 24, 25 തീയതികളിൽ രാവിലെ 8 നും 10നും പി.എസ്.സി ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധനയും അഭിമുഖവും നടത്തും.

ഒ.എം.ആർ പരീക്ഷ

സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിൽ ലൈബ്രേറിയൻ ഗ്രേഡ് 3 (കാറ്റഗറി നമ്പർ 33/2023) തസ്തികയിലേക്ക് 17 ന് രാവിലെ 7.15 മുതൽ 9.15 വരെ ഒ.എം.ആർ പരീക്ഷ നടത്തും.


പുനരളവെടുപ്പ്

പൊലീസ് വകുപ്പിൽ പൊലീസ് കോൺസ്റ്റബിൾ (ഐ.ആർ.ബി റഗുലർവിംഗ് ) (കാറ്റഗറി നമ്പർ 466/2021, 30/2021) തസ്തികയിലേക്കുള്ള ശാരീരിക അളവെടുപ്പിൽ അപ്പീൽ നൽകി കായികക്ഷമതാ പരീക്ഷയിൽ പങ്കെടുത്ത് വിജയിച്ചവർക്ക് 11ന് രാവിലെ 8 ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ പുനരളവെടുപ്പ് നടത്തും.