arif-muhammad-khan

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ മൊത്തം ധനസ്ഥിതി സംബന്ധിച്ച സി.എ.ജി റിപ്പോർട്ടിന്റെ മൂന്ന് ഭാഗങ്ങൾ വരുന്ന നിയമസഭാ സമ്മേളനത്തിൽ വയ്ക്കാൻ ഗവർണറുടെ അനുമതി.

2022- 23 വർഷത്തെ സ്റ്രേറ്റ് ഫിനാൻസ്, അക്കൗണ്ട്സ് ആൻഡ് അപ്രോപ്രിയേഷൻ എന്ന റിപ്പോർട്ടിനാണ് അനുമതി നൽകിയത്. ഭരണഘടനയുടെ 151(2) അനുച്ഛേദ പ്രകാരം ഗവർണർ അനുമതി നൽകിയാലേ സി.എ.ജി റിപ്പോർട്ട് സഭയിൽ വയ്ക്കാനാവൂ. സംസ്ഥാനത്ത് സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ രാഷ്ട്രപതിക്ക് ശുപാർശ ചെയ്യണമെന്ന ആവശ്യം ഗവർണർക്ക് മുന്നിലുള്ളപ്പോഴാണ് സംസ്ഥാനത്തിന്റെ ധനസ്ഥിതി സംബന്ധിച്ച സി.എ.ജി റിപ്പോർട്ട് സഭയിലെത്തുന്നത്.