binu

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭാ സെക്രട്ടറി ബിനു ഫ്രാൻസിസിന് ഐ.എ.എസ് ലഭിക്കും. സംസ്ഥാനത്ത് ഒഴിവുള്ള രണ്ട് ഒഴിവുകളിൽ ആദ്യത്തെ പേരുകാരൻ ബിനു ഫ്രാൻസിസാണ്. കഴിഞ്ഞ തവണ ഒരു ഒഴിവാണുണ്ടായിരുന്നത്. അന്ന് രണ്ടാം സ്ഥാനത്തായിരുന്നു. മറ്റൊരാൾ ആരാണെന്ന വിവരം പുറത്തുവന്നിട്ടില്ല. ആദ്യമായാണ് ഒരു നഗരസഭാ സെക്രട്ടറിക്ക് ഐ.എ.എസ് ലഭിക്കുന്നത്.

പൊതുഭരണ വകുപ്പ് അഡിഷണൽ സെക്രട്ടറിയും മാരിടൈം ബോർഡ് സി.ഇ.ഒയുമായ ഷൈൻ എ.ഹഖ്,​ ധനകാര്യ വകുപ്പ് അഡിഷണൽ സെക്രട്ടറി ശ്രീലതാ സുകുമാരൻ എന്നിവരടക്കം 10 പേരുടെ പട്ടികയാണ് സംസ്ഥാനം നവംബറിൽ യു.പി.എസ്.സിക്ക് നൽകിയത്. ഇവരുടെ അഭിമുഖമടക്കമുള്ള കാര്യങ്ങൾ പൂർത്തിയായിരുന്നു.

രണ്ട് വർഷമായി നഗരസഭാ സെക്രട്ടറിയായ ബിനു ഫ്രാൻസിസ്,​ തിരുവനനന്തപുരം,​കൊല്ലം ജില്ലകളിലെ തദ്ദേശവകുപ്പ് ഡയറക്ടറുടെ പദവിയും വഹിക്കുന്നുണ്ട്. കോഴിക്കോട് നഗരസഭയിലും ബിനു ഫ്രാൻസിസ് സെക്രട്ടറിയായിരുന്നു. തിരുവനന്തപുരം കാട്ടാക്കട കട്ടയ്ക്കോട് സ്വദേശിയാണ്.