
തിരുവനന്തപുരം: കവിയും സംവിധായകനുമായ ശ്രീകുമാരൻ തമ്പിയുടെ സഹോദരി (കവടിയാർ ഹീരാ പാലസ്- 4 എ) തുളസി ഗോപിനാഥ് (തുളസീഭായി തങ്കച്ചി- 72 ) നിര്യാതയായി. ഹരിപ്പാട്ട് കരിമ്പലേത്ത് ഭവാനിക്കുട്ടി തങ്കച്ചിയുടെയും തോനയ്ക്കാട്ട് കളരിക്കൽ കൃഷ്ണപിള്ളയുടെയും മകളാണ്. ഭർത്താവ്: കെ.ഗോപിനാഥൻ (പി ആൻഡ് ടി വകുപ്പ് മുൻ അസിസ്റ്റന്റ് ഡയറക്ടർ). കാനഡയിലെ ഒപ്‌റ്റിവ ഐ.ടി കമ്പനിയുടെ ഇന്ത്യൻ മേധാവി മൻമോഹൻ തമ്പി, സിംഗപ്പൂരിൽ ഐ.ടി കമ്പനിയുടമ ജയ്‌മോഹൻ തമ്പി എന്നിവർ മക്കളാണ്. മരുമക്കൾ: പരേതയായ രശ്മിതമ്പി, മേബൽ (സിംഗപ്പൂർ). നോവലിസ്റ്റും അഭിഭാഷകനുമായ പരേതനായ പി.വി.തമ്പി, പരേതനായ അഡ്വക്കേറ്റ് പി.ജി.തമ്പി (മുൻ ഡയറക്ടർ ജനറൽ ഒഫ് പ്രോസിക്യൂഷൻ), പ്രസന്നവദനൻ തമ്പി (ഒറാക്കിൾ മുൻ വൈസ് പ്രസിഡന്റ്) എന്നിവരാണ് മറ്റു സഹോദരങ്ങൾ. സംസ്കാരം തൈക്കാട് ശാന്തികവാടത്തിൽ നടന്നു.