കോവളം : അദാനി വിഴിഞ്ഞം തുറമുഖ കമ്പനിയുടെ സാമൂഹ്യ പ്രതിബദ്ധതാ പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്റർ,കോവളം ജനമൈത്രി പൊലീസ് സ്റ്റേഷൻ,റസിഡന്റ്സ് അസോസിയേഷനുകൾ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ക്യാൻസർ പരിശോധന ക്യാമ്പ് സംഘടിപ്പിക്കും.കോവളം ജംഗ്ഷനു സമീപം ജില്ലാ ടൂറിസം ഡെവലപ്മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിൽ ബുധനാഴ്ച രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 മണി വരെയാണ് ക്യാമ്പ്. ഫോൺ.9446750295,
9446552082.