കല്ലമ്പലം: ഞെക്കാട് ഹൈസ്കൂളിലെ കായിക വിദ്യാർത്ഥികൾക്ക് കായിക മത്സരങ്ങളിൽ പങ്കെടുക്കുവാനുള്ള പുത്തൻ ഉണർവ് നൽകി പൂർവ്വ വിദ്യാർത്ഥി സംഘടനയായ 'ഇവാൻസ് 94' അൻപത് ജേഴ്സി സ്കൂളിൽ നടന്ന പ്രതിഭാസംഗമത്തിൽ വച്ച് വിദ്യാലയത്തിന് കൈമാറി.സംഘടനാ ഭാരവാഹികളിൽ നിന്ന് സ്കൂളിന്റെ പ്രധാന അദ്ധ്യാപകൻ ജേഴ്സികൾ ഏറ്റുവാങ്ങി.പി.ടി.എ പ്രസിഡന്റ്,പഞ്ചായത്ത് പ്രസിഡന്റ്,പഞ്ചായത്ത് വൈസ് പ്രസിഡന്റ്, വാർഡ് മെമ്പർ എന്നിവർ പങ്കെടുത്തു.