vikasith-sankalpu-yathra

കല്ലമ്പലം: കേന്ദ്ര സർക്കാരിന്റെ വികസന പദ്ധതികൾ ജനങ്ങളിലെത്തിക്കുന്നതിന്റെ ഭാഗമായി നാവായിക്കുളം പഞ്ചായത്തിൽ ഇന്ത്യൻ ഓവർസീസ് ബാങ്ക് നാവായിക്കുളം ശാഖ സംഘടിപ്പിച്ച വികസിത്‌ഭാരത് സങ്കല്പ യാത്ര കർഷകമോർച്ച ജില്ലാ പ്രസിഡന്റ് മണമ്പൂർ ദിലീപ് ഉദ്ഘാടനം ചെയ്‌തു. ഐ.ഒ.ബി നാവായിക്കുളം ശാഖാ മാനേജർ നിഷ്ട ജി.എച്ച്,ബി.ജെ.പി നാവായിക്കുളം മണ്ഡലം പ്രസിഡന്റും പഞ്ചായത്തംഗവുമായ പൈവേലിക്കോണം ബിജു,നാവായിക്കുളം വാർഡ് മെമ്പർ നാവായിക്കുളം അശോകൻ, വാർഡ് മെമ്പർമാരായ ജിഷ്ണു എസ്.ഗോവിന്ദ്,അരുൺ കുമാർ എന്നിവർ സംസാരിച്ചു. വിവിധ വകുപ്പുകളുടെ പ്രതിനിധികളായ ചിത്ര,സംഗീത,ബുനൈസ്,ഹരികുമാർ,നിസാമുദ്ദീൻ,മനോജ്,റാഫി,രാകേഷ് എന്നിവർ പങ്കെടുത്തു.

തുടർന്ന് മുദ്ര ലോൺ,അപകട ഇൻഷ്വറൻസ് എന്നിവയുടെ സർട്ടിഫിക്കറ്റുകൾ,പ്രധാനമന്ത്രി ഉജ്ജ്വൽ യോജന പദ്ധതി പ്രകാരം ഗുണഭോക്താക്കൾക്ക് പാചക വാതക കണക്ഷനുകൾ എന്നിവ വിതരണം ചെയ്‌തു. പോസ്റ്റൽ ഡിപ്പാർട്ട്മെന്റ്,ഫാക്ട്,ഹിന്ദ് ലാബ്,കൃഷി വിജ്ഞാൻ കേന്ദ്ര,റഹ്മാസ് ഗ്യാസ് ഏജൻസി,ഐ.ഒ.ബി.എന്നിവരുടെ സ്റ്റാളുകളുമുണ്ടായിരുന്നു.