
ചിറയിൻകീഴ്: സാധാരണ ജനത്തെ മറന്നുകൊണ്ട് കുത്തക മുതലാളിമാർക്കും പാർട്ടി ഉന്നത നേതാക്കൾക്കും സാമ്പത്തിക നേട്ടത്തിനായി പ്രവർത്തിക്കുന്ന പിണറായി സർക്കാരിന് അധികാരത്തിൽ തുടരാൻ അർഹതയില്ലെന്ന് എ.ഐ.സി.സി പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല പറഞ്ഞു. യു.ഡി.എഫ് നിയോജകമണ്ഡലം ചെയർമാൻ എഫ്.ജെഫേഴ്സൻ അദ്ധ്യക്ഷത വഹിച്ചു.അഡ്വ.അടൂർ പ്രകാശ് എം.പി, ബെന്നി ബഹനാൻ എം.പി, ഡി.സി.സി പ്രസിഡന്റ് പാലോട് രവി, എം.വിൻസെന്റ് എം.എൽ.എ, കരകുളം കൃഷ്ണപിള്ള, ടി.ശരത്ത്ചന്ദ്രപ്രസാദ്, വർക്കല കഹാർ, എബിൻ വർക്കി, അഡ്വ.എസ് കൃഷ്ണകുമാർ, കെ.എസ് അജിത്കുമാർ, എം.ജെ ആനന്ദ്, അഡ്വ.വി.കെ രാജു, ബി.എസ് അനൂപ്, എം.എസ് നൗഷാദ്, കെ.ആർ അഭയൻ, തോന്നയ്ക്കൽ ജമാൽ, ബീമാപള്ളി റഷീദ്, കോരാണി ഷിബു തുടങ്ങിയവർ പങ്കെടുത്തു.