
ചിറയിൻകീഴ്: നവകേരള സദസിന്റെ ഭാഗമായി മംഗലപുരം ഗ്രാമപഞ്ചായത്ത് തലത്തിൽ നടത്തിയ മത്സരങ്ങളുടെ സമ്മാന വിതരണവും ബാല ഗ്രാമസഭയും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുമ ഇടവിളാകം ഉദ്ഘാടനം ചെയ്തു. വികസന കാര്യ സ്റ്റാൻഡിംഗ് ചെയർപേഴ്സൺ വനജകുമാരി അദ്ധ്യക്ഷത വഹിച്ചു.ഗ്രാമപഞ്ചായത്തംഗങ്ങളായ തോന്നയ്ക്കൽ രവി, അജികുമാർ,ബിന്ദു ബാബു,കരുണാകരൻ,ശ്രീലത തുടങ്ങിയവർ പങ്കെടുത്തു.ത്രിതല പഞ്ചായത്ത് ഭരണ സംവിധാനം എന്ന വിഷയത്തിൽ പള്ളിപ്പുറം ജയകുമാർ കുട്ടികൾക്ക് പഠന ക്ലാസ് നൽകി.