വക്കം: പഞ്ചായത്തിലെ കായൽപ്രദേശത്ത് താമസിക്കുന്നവരുടെയും ഇവിടെ ജനിച്ചു വളർന്ന് സംസ്ഥാനത്തിനകത്തും പുറത്തുമായി താമസിക്കുന്നവരുടേയും കൂട്ടായ്മ ലക്ഷ്യമിട്ട് രൂപീകരിച്ച ട്രസ്റ്റിന്റെ ഔപചാരിക ഉദ്ഘാടനം ഇന്ന് രാവിലെ 10ന് കായൽവാരം കടവിൽ അടൂർ പ്രകാശ് എം.പി നിർവഹിക്കും.എം.എൽ.എ ഒ.എസ്.അംബിക,കൂട്ടായ്മ പ്രസിഡന്റ് എസ്.പ്രേമചന്ദ്രൻ,ജനറൽ.സെക്രട്ടറി എ.അബ്ദുൾ കലാം,ട്രഷറർ എസ്.അശോക് കുമാർ തുടങ്ങിയവർ പങ്കെടുക്കും.