വെഞ്ഞാറമൂട്:വെഞ്ഞാറ ബുക്സ് ആൻഡ് പബ്ലിക്കേഷൻസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ പുസ്തക പ്രകാശനവും കവിയരങ്ങും സംഘടിപ്പിക്കും.ഇന്ന് വൈകിട്ട് 3ന് വെഞ്ഞാറമൂട് റാസ് ഓഡിറ്റോറിയത്തിൽ ഡി.കെ.മുരളി എം.എൽ.എ ഉദ്ഘാടനം ചെയ്യും.ആർ.എസ്.പിള്ളയുടെ പ്രവാസം നാല്പതാണ്ട് എന്ന പുസ്തകത്തിന്റെ പ്രകാശനം നോവലിസ്റ്റ് ബന്യാമിൻ ജി.എസ്.പ്രദീപിന് നൽകി നിർവഹിക്കും.പിർപ്പൻ കോട് അശോകൻ പുസ്തക പരിചയം നിർവഹിക്കും.വെഞ്ഞാറ ബുക്സ് സൊസൈറ്റി സെക്രട്ടറി അനിൽ വെഞ്ഞാറമൂട് സ്വാഗതം പറയും. ചെയർമാൻ എ.എം.റൈസ് അദ്ധ്യക്ഷത വഹിക്കും.