ചിത്രീകരണം മേയിൽ

രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സൗബിൻ ഷാഹിർ നായകൻ. നശര പശ്ചാത്തലത്തിൽ കാലിക പ്രസക്തിയുള്ള പ്രമേയം രസകരമായി അവതരിപ്പിക്കുന്ന ചിത്രത്തിന് സന്തോഷ് ഏച്ചിക്കാനം രചന നിർവഹിക്കുന്നു. ബാദുഷ സിനിമാസിന്റെ ബാനറിൽ എൻ.എം. ബാദുഷയും ഷിനോയ് മാത്യുവും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം മേയിൽ ആരംഭിക്കും. ജയറാം , കുഞ്ചാക്കോ ബോബൻ ചിത്രം പഞ്ചവർണ്ണതത്ത, മമ്മൂട്ടി നായകനായ ഗാനഗന്ധർവൻ എന്നീ ചിത്രങ്ങളാണ് രമേഷ് പിഷാരടി സംവിധാനം ചെയ്തത്. ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അണിയറ പ്രവർത്തകർ ഉടൻ പ്രഖ്യാപിക്കും. അതേസമയം മഞ്ഞുമ്മൽ ബോയ്സ് ആണ് സൗബിൻ ഷാഹിർ നായകനായി റിലീസിന് ഒരുങ്ങുന്ന ചിത്രം. ജാൻ എ. മന്നിനുശേഷം ചിദംബരം സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ശ്രീനാഥ് ഭാസിയാണ് മറ്റൊരു നായകൻ. ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രം അടുത്തമാസം റിലീസ് ചെയ്യും. യുവതാരങ്ങളുടെ നീണ്ട നിരയിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്കിൽ പോസ്റ്റർ ഏറെ ശ്രദ്ധ നേടിയിരുന്നു.
ബാലു വർഗീസ് ഗണപതി, ലാൽ ജൂനിയർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു എന്നിവരോടൊപ്പം സലിം കുമാറിന്റെ മകൻ ചന്തുവും മുഖ്യതാരനിരയിലുണ്ട്
ബാബു ഷാഹിർ, സൗബിൻ ഷാഹിർ, ഷോൺ ആന്റണി എന്നിവർ ചേർന്നാണ് നിർമ്മാണം.