suresh

മക്കൾക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദർശിച്ചതിന്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ച് സുരേഷ് ഗോപി. ഇളയ മക്കളായ ഭാവ്‌നി, മകൻ മാധവ് എന്നിവർക്കൊപ്പമാണ് പ്രധാനമന്ത്രിയെ സന്ദർശിച്ചത്. മോദി തൃശൂരിൽ എത്തിയപ്പോഴായിരുന്നു ഇത്. നേരത്തെ മകൾ ഭാഗ്യ സുരേഷിന്റെ വിവാഹം ക്ഷണിക്കാൻ സുരേഷ് ഗോപി പ്രധാനമന്ത്രിയെ സന്ദർശിച്ചിരുന്നു. ഭാര്യ രാധികയ്ക്കും മകൾ ഭാഗ്യയ്ക്കുമൊപ്പം ഡൽഹിയിൽ എത്തിയാണ് ക്ഷണക്കത്ത് നൽകിയത്. ജനുവരി 17ന് ഗുരുവായൂരിൽ വച്ചാണ് ഭാഗ്യയുടെ വിവാഹം. ശ്രയേസ് മോഹനാണ് വരൻ. ജനുവരി 20ന് തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ വിവാഹ റിസപ്ഷൻ നടക്കും.