
സെപ്തംബർ 2: ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ റോക്കറ്റ് നിലയത്തിൽ നിന്ന് പി.എസ്.എൽ.വി സി- 57 പേടകത്തിൽ ആദിത്യ എൽ- 1 വിക്ഷേപിച്ചു.
സെപ്തംബർ 3: ഭ്രമണപഥം ആദ്യമായി കൂട്ടി. 22,000 കിലോമീറ്ററാക്കി.
സെപ്തംബർ 5: രണ്ടാം തവണ ഭ്രമണപഥം കൂട്ടി. 40,000 കിലോമീറ്ററാക്കി.
സെപ്തംബർ 10: മൂന്നാം തവണ ഭ്രമണപഥം കൂട്ടി. 71,000 കിലോമീറ്ററാക്കി.
സെപ്തംബർ 18: ഭൂമിക്ക് ചുറ്റുമുള്ള ഭ്രമണപഥം 1.21ലക്ഷം കിലോമീറ്ററായി വർദ്ധിപ്പിച്ചു.
സെപ്തംബർ 19: ഉപകരണങ്ങൾ ശാസ്ത്രവിവരങ്ങൾ കൈമാറാൻ തുടങ്ങി.
സെപ്തംബർ 25: ഭൂമിയിൽ നിന്ന് ലെഗ്രാഞ്ച് പോയന്റിലേക്കുള്ള യാത്രയ്ക്ക് ദിക്ക് ശരിയാക്കുന്ന ദുഷ്കരദൗത്യം വിജയകരമായി പൂർത്തിയാക്കി.
സെപ്തംബർ 30: ഭൂമിയുടെ സ്വാധീനത്തിൽ നിന്ന് പുറത്തുകടന്ന് യാത്ര ആരംഭിച്ചു.
ഒക്ടോബർ 8: ബഹിരാകാശത്തേക്കുള്ള ആഴത്തിലുള്ള യാത്രയ്ക്കായി പഥം ശരിയാക്കി.
നവംബർ 7: സൂര്യജ്വാലകളുടെ അത്യുഗ്ര ഊർജ്ജവാഹകമായ എക്സ്റേ തരംഗങ്ങൾ ആദിത്യയിലെ ഹെലിയോസ് ഉപകരണം പകർത്തി.
ഡിസംബർ 1: സൗരവാതത്തെ പഠിക്കാനുള്ള സ്വിസ് എന്ന ഉപകരണം പ്രവർത്തനം തുടങ്ങി.
ഡിസംബർ 8: സ്യൂട്ട് എന്ന ആദിത്യയിലെ ഉപകരണം സൂര്യന്റെ പൂർണ്ണ ചിത്രം പകർത്തി.
ജനുവരി 6: ലെഗ്രാഞ്ച് പോയിന്റെന്ന ലക്ഷ്യത്തിൽ പ്രവേശിച്ചു.