തിരുവനന്തപുരം: പശ്ചിമഘട്ടത്തിൽ ആറായിരത്തിലേറെ അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന അഗസ്ത്യാർകൂടം കൊടുമുടി കയറാൻഅവസരമൊരുങ്ങുന്നു. 24 മുതൽ മാർച്ച് രണ്ടുവരെയാണ് ട്രക്കിംഗ്. വനം വകുപ്പിന്റെ www.forest.kerala.gov.in വെബ്‌സൈറ്റിലൂടെ 10 മുതൽ ബുക്ക് ചെയ്യാം.ഒരു ദിവസം 70 പേർക്കാണ് പ്രവേശനം. 30 പേർക്ക് ഓഫ്‌ലൈൻ ബുക്കിംഗും ചെയ്യാം.പൂജാദ്രവ്യങ്ങൾ, പ്ലാസ്റ്റിക്,മദ്യം,മറ്റ് ലഹരിപദാർത്ഥങ്ങൾ എന്നിവ നിരോധിച്ചിട്ടുണ്ട്. ബോണക്കാട്,അതിരുമല എന്നിവിടങ്ങളിൽ ഇക്കോ ഡെവലപ്‌മെന്റ് കമ്മിറ്റിയുടെ കാന്റീനുകളുണ്ടാകും.ട്രക്കിംഗ് ഫീസ്,​ഭക്ഷണം ഇല്ലാതെ ഇക്കോ ഡെവലപ്മെന്റ് ചാർജ്ജ് അടക്കം 2500 രൂപയാണ് നിരക്ക്. 14-18 പ്രായക്കാർ രക്ഷകർത്താവിനോടൊപ്പമോ രക്ഷകർത്താവിന്റെ അനുമതി പത്രത്തോടൊപ്പമോ അല്ലാതെ രജിസ്ട്രേഷൻ അനുവദിക്കില്ല.ട്രക്കിംഗിൽ പങ്കെടുക്കുന്നവർ ഏഴ് ദിവസത്തിനകം എടുത്ത മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഹാജരാക്കണം.