
തിരുവനന്തപുരം: നിപ്മറിലെ ഒക്യുപേഷണൽ ബിരുദ പ്രോഗാമിന് ഓൾ ഇന്ത്യ ഒക്യുപേഷണൽ തെറാപ്പി അസോസിയേഷന്റെ അക്രെഡിറ്റേഷൻ ലഭിച്ചതായി മന്ത്രി ഡോ.ആർ.ബിന്ദു പറഞ്ഞു. ആദ്യമായാണ് കേരളത്തിലെ ഒരു സ്ഥാപനം നടത്തുന്ന ബാച്ചിലർ ഒഫ് ഒക്യുപേഷണൽ തെറാപ്പി കോഴ്സിന് അംഗീകാരം ലഭിക്കുന്നത്. വിദ്യാർത്ഥികൾക്ക് ദേശീയ, അന്തർദ്ദേശീയ തലത്തിൽ പ്ലേസ്മെന്റ് ലഭിക്കാൻ ഈ അംഗീകാരം സഹായിക്കും. സാമൂഹ്യനീതി വകുപ്പിനു കീഴിലുള്ള സ്ഥാപനമാണ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ (നിപ്മെർ). നിപ്മറിനെ അന്തർദ്ദേശീയ നിലവാരമുള്ള മികവിന്റെ കേന്ദ്രമാക്കി വളർത്തുമെന്ന സർക്കാർ പ്രഖ്യാപനത്തിനുള്ള അംഗീകാരം കൂടിയാണ് ഈ നേട്ടമെന്നും മന്ത്രി ബിന്ദു പറഞ്ഞു.