
രണ്ടാം സെമസ്റ്റർ എൽ എൽ.എം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
നാലാം സെമസ്റ്റർ എം.സി.എ (2020 സ്‌കീം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
രണ്ടാം സെമസ്റ്റർ ബി.പി.എ മ്യൂസിക് (വീണ) പരീക്ഷയുടെ പ്രാക്ടിക്കൽ 16 മുതൽ 18 വരെ തിരുവനന്തപുരം സ്വാതി തിരുനാൾ സംഗീത കോളേജിൽ നടത്തും.
അഞ്ചാം സെമസ്റ്റർ ബി.എ ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ പരീക്ഷയുടെ പ്രാക്ടിക്കൽ 11ന് അതത് കേന്ദ്രങ്ങളിൽ നടത്തും.
വിദൂരവിദ്യാഭ്യാസ പഠനകേന്ദ്രം 23, ഫെബ്രുവരി 7 തീയതികളിൽ നടത്തുന്ന ഒന്ന്, രണ്ട് സെമസ്റ്റർ എം.എ/എം.എസ്‌സി/എം.കോം പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജ് ഒഫ് എൻജിയറിംഗ് 2022 ജൂലായിൽ നടത്തിയ ഒന്നാം സെമസ്റ്റർ ബി.ടെക് (2020 സ്‌കീം), 2022 ഒക്‌ടോബറിൽ നടത്തിയ മൂന്നാം സെമസ്റ്റർ ബി.ടെക്. (2020 സ്‌കീം), 2023 ജനുവരിയിൽ നടത്തിയ രണ്ടാം സെമസ്റ്റർ ബി.ടെക്. (2020 സ്‌കീം), 2023 ഫെബ്റുവരിയിൽ നടത്തിയ നാലാം സെമസ്റ്റർ ബി.ടെക്. (2020 സ്‌കീം) പരീക്ഷകളുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചവർ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും ഹാൾ ടിക്കറ്റുമായി 8 മുതൽ 10 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ റീവാല്യുവേഷൻ (ഇ.ജെ- ഏഴ്) സെക്ഷനിൽ ഹാജരാകണം.