തിരുവനന്തപുരം: അടുത്തിടെ മിൽമ പുറത്തിറക്കിയ ഡെലിസ ഡാർക്ക് ചോക്ലേറ്റും ചോക്കോഫുൾ സ്നാക്ക്ബാറും വിപണിയിൽ വൻ ജനപ്രീതി നേടി. രണ്ടുമാസംകൊണ്ട് ഇവയുടെ വിൽപ്പന ഒരുകോടി രൂപ കടന്നു. കഴിഞ്ഞ നവംബറിലാണ് മിൽമ ഈ ഉത്പന്നങ്ങൾ പുറത്തിറക്കിയത്. ഡെലിസ എന്ന പേരിൽ മൂന്നുതരം ഡാർക്ക് ചോക്ലേറ്റുകളും ഒരു മിൽക്ക് ചോക്ലേറ്റും ചോക്കോഫുൾ എന്ന പേരിൽ രണ്ട് സ്നാക്ക്ബാറുകളുമാണ് മിൽമ അവതരിപ്പിച്ചത്. പുതിയ ഉത്പന്നങ്ങൾക്ക് വിപണിയിൽ ലഭിച്ച സ്വീകാര്യത മിൽമയുടെ വിപണി വിപുലീകരണത്തെ സഹായിക്കുമെന്ന് ചെയർമാൻ കെ.എസ്. മണി പറഞ്ഞു.