jay

നെയ്യാറ്റിൻകര:ഹോട്ടൽ ആൻഡ് റസ്റ്റോറന്റ്സ് അസോസിയേഷൻ സംസ്ഥാന വൈസ്പ്രസിഡന്റും തിരുവനന്തപുരം ജില്ലാ കമ്മിറ്റി രക്ഷാധികാരിയുമായ നെയ്യാറ്റിൻകര കന്നിപ്പുറം ഗിരിജാ ഭവനിൽ ബി. ജയധരൻ നായർ (73) യോഗത്തിനിടെ കുഴഞ്ഞുവീണ് മരിച്ചു. നെയ്യാറ്റിൻകര ശ്രീകൃഷ്ണൻ കോവിൽ ജംഗ്ഷനിലെ ജയകൃഷ്ണ ഹോട്ടൽ ഉടമയാണ്. ഇന്നലെ ഉച്ച കഴിഞ്ഞ് 3 മണിക്ക് തിരുവനന്തപുരത്ത് നടന്ന ഹോട്ടൽ ആൻഡ് റസ്റ്റോറന്റ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി യോഗത്തിനിടെയായിരുന്നു മരണം. മൃതദേഹം ഇന്ന് രാവിലെ 9.30ന് ഹോട്ടൽ ആൻഡ് റസ്റ്റോറന്റ്സ് അസോസിയേഷൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിൽ പൊതുദർശനത്തിന് ശേഷം 11മണിക്ക് ശാന്തികവാടത്തിൽ സംസ്കരിക്കും. ഭാര്യ:ഗിരിജാംബിക. മക്കൾ: പരേതനായ അജിത് കുമാർ, അനു ജി.നായർ. മരുമകൾ: ലക്ഷ്മി.