
പാറശാല: പതിനാലാം പഞ്ചവത്സരപദ്ധതിയുടെ ഭാഗമായ മൂന്നാംവാർഷിക പദ്ധതിയുമായി ബന്ധപ്പെട്ട് പാറശാല ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച വികസന സെമിനാർ പ്രസിഡന്റ് എൽ.മഞ്ജുസ്മിത ഉദ്‌ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് ആർ.ബിജു അദ്ധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എ.ടി.അനിതാറാണി വികസന പദ്ധതികളുടെ അവതരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വിനിതകുമാരി, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ജി.ശ്രീധരൻ,എസ്.വീണ,ബ്ലോക്ക് പഞ്ചായത്ത് അംഗം വൈ.സതീഷ്,ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എം.സുനിൽ, മായ, നിർമ്മലകുമാരി, ഓമന, അനിത, മഹിളകുമാരി, സുധാമണി, വിവിധ കക്ഷിനേതാക്കളായ എൻ.രാഘവൻ നാടാർ, എസ്.സുരേഷ്, ജസ്റ്റിൻരാജ്, ഗിരീഷ്കുമാർ, മധു, മഹേഷ്, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ എ.ശശിധരൻ നായർ, എ.എസ്.സാംജി തുടങ്ങിയവർ സംസാരിച്ചു. പുതിയ സാമ്പത്തിക വർഷത്തിൽ നടപ്പിലാക്കുന്നതിനുള്ള പദ്ധതികളെക്കുറിച്ചുള്ള നിർദേശവും തീരുമാനങ്ങളും സെമിനാറിൽ അവതരിപ്പിച്ചു.