കാട്ടാക്കട:വെൽഡിംഗ് ജോലിക്കിടെ ഷോക്കേറ്റ് മരിച്ചു.കാട്ടാക്കട കുളത്തുമ്മൽ കുറ്റിക്കാട് മേലേ വീട്ടിൽ രമേഷ്-ഗീത ദമ്പതികളുടെ മകൻ അനീഷ്(32)ആണ് മരിച്ചത്.ശ്രീകാര്യത്ത് വെൽഡിംഗ് ജോലി ചെയ്യുന്നതിനിടെ ഷോക്കേൽക്കുകയായിരുന്നു.ഉടൻ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.കാട്ടാക്കടയിൽ വെൽഡിംഗ് വർക്ക്ഷോപ്പ് നടത്തി വരികയായിരുന്നു.ഭാര്യ:സുചിത്ര.മക്കൾ:ആഷിക്, അനാമിക.