തിരുവനന്തപുരം: കഴിഞ്ഞ 10 വർഷങ്ങളിലും സാധാരണ ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനാണ് കേന്ദ്രം ഊന്നൽ നൽകിയതെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ പറഞ്ഞു. വികസിത് ഭാരത് സങ്കൽപ് യാത്രയുടെ ഭാഗമായി കവടിയാറിൽ നടന്ന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചടങ്ങിൽ വിവിധ കേന്ദ്ര പദ്ധതികളിലൂടെ ലഭ്യമാക്കിയ വായ്പകളും ഉജ്ജ്വല യോജനയ്ക്ക് കീഴിൽ 5 ഗുണഭോക്താക്കൾക്ക് പുതിയ പാചക വാതക കണക്ഷനും അദ്ദേഹം വിതരണം ചെയ്തു. സങ്കൽപ് പ്രതിജ്ഞയും എടുത്തു. ശ്രേഷ്ഠ ദിവ്യാംഗ് ബാലിക പുരസ്‌ക്കാരം നേടിയ ഫാത്തിമ അൻഷിയെ പരിപാടിയിൽ ആദരിച്ചു. വിദേശകാര്യ പാർലമെന്ററി കാര്യ സഹമന്ത്രി വി മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു.
തിരുവനന്തപുരം ജില്ലയിലെ ലീഡ് ബാങ്കായ ഐ.ഒ.ബിയാണ് പരിപാടി സംഘടിപ്പിച്ചത്. എസ്.എൽ.ബി.സി കേരള കൺവീനർ എസ്.പ്രേംകുമാർ, നബാർഡ് സി.ജി.എം ഗോപകുമാരൻ നായർ, എസ്.ബി.ഐ സി.ജി.എം ഭുവനേശ്വരി, പി.പി.എ.സി. ഡയറക്ടർ ജനറൽ പി. മനോജ്‌കുമാർ തുടങ്ങിയവർ സംബന്ധിച്ചു.